'മതസ്പർദ്ധയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വിരുദ്ധ ശക്തികൾ ശ്രമിക്കുന്നത്'

എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി
 
CM

തിരുവനന്തപുരം: മതസ്പർദ്ധയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന് പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉയർന്ന മാനവികതയിൽ വേരൂന്നിയ ഐക്യബോധത്തോടെ ഈ ദുഷ്പ്രവണതകളെ ചെറുക്കുകയും പരാജയപ്പെടുത്തുകയും വേണം. ഒരു നല്ല സമൂഹത്തെ രൂപപ്പെടുത്താനുള്ള ശക്തികൾ ഒന്നിച്ചാൽ മാത്രമേ വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കാൻ കഴിയൂ.

ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രഖ്യാപനങ്ങളായി പുതുവത്സരാഘോഷങ്ങൾ മാറട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.