അനുമോൾ വിവാഹിതയായി; ഭർത്താവ് ഭുവനേഷ് രാജേന്ദ്രൻ ആരാണ്?
Aug 18, 2026, 11:15 IST
‘ബിഗ് ബോസ് മലയാളം 7’ വിജയിയും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനെയാണ് അനുമോൾ വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.
ഭുവനേഷ് രാജേന്ദ്രൻ തമിഴ് സിനിമാ–മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന താരമാണ്. സോഷ്യൽ മീഡിയയിലും സജീവമായ അദ്ദേഹം തമിഴ് ഇൻഫ്ലുവൻസറായും അറിയപ്പെടുന്നു. അനുമോളുമായുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും നേരത്തെ വലിയ രീതിയിൽ പൊതുവായി സംസാരിച്ചിരുന്നില്ല.
അനുമോളുടെ വിവാഹവാർത്ത അപ്രതീക്ഷിതമായാണ് ആരാധകർ അറിഞ്ഞത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അനുമോൾ മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ്. ‘അയലി’ എന്ന തമിഴ് വെബ് സീരീസിലെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.