ബിഗ് ബോസ് മത്സരാർത്ഥിക്കെതിരെ അപ്പാർട്ട്മെൻ്റ് തട്ടിപ്പ് കേസ്

മലയാള ചലച്ചിത്ര താരം ധന്യ മേരി വർഗീസിൻ്റെ 13 സ്വത്തുക്കൾ കണ്ടുകെട്ടി

 
Entertainment
Entertainment

കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വർഗീസിൻ്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പ് കേസിനെ തുടർന്ന് നടിയുടെയും കുടുംബത്തിൻ്റെയും തിരുവനന്തപുരത്തെ 13 സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. പട്ടത്തും കരകുളത്തും ഒന്നരക്കോടി രൂപയുടെ വസ്തുവകകളിലാണ് നടപടി. ധന്യയുടെ ഭർത്താവും നടനുമായ ജോണിൻ്റെ പിതാവ് ജേക്കബിൻ്റേതാണ് ഭൂമി.

100 കോടിയുടെ അപ്പാർട്ട്മെൻ്റ് തട്ടിപ്പ് കേസിൽ ധന്യയെയും ജോണിനെയും വർഷങ്ങൾക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാംസൺ ആൻഡ് സൺസ് അപ്പാർട്ട്‌മെൻ്റ് തട്ടിപ്പ് കേസിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സിൻ്റെ ഡയറക്ടറാണ് ജോൺ. കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗം മേധാവിയാണ് ധന്യ. ഇരുവർക്കും പുറമെ ജോണിൻ്റെ സഹോദരൻ സാമുവലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ അപ്പാർട്ട്മെൻ്റ് തട്ടിപ്പു കേസുകളിൽ ഒന്നാണ് സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ്.

അപ്പാർട്ട്‌മെൻ്റുകൾ നിർമിക്കാനെന്ന വ്യാജേന വിദേശ മലയാളികൾ ഉൾപ്പെടെ പലരിൽനിന്നും പണം തട്ടിയെങ്കിലും അപ്പാർട്ടുമെൻ്റുകൾ നിർമിച്ചില്ല.