വിവിധ വകുപ്പുകളിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു

 
Career
Career

മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ വിവിധ വകുപ്പുകളിലേയ്ക്കായി വേതനരഹിത ട്രെയിനികളെ (സ്റ്റാഫ് നഴ്‌സ്, റേഡിയോ ഗ്രാഫർ, ലാബ് ടെക്‌നീഷ്യൻ തുടങ്ങിയ എല്ലാ വിഭാഗം) തെരെഞ്ഞെടുക്കുന്നു. അംഗീകൃത സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളവരിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ നേരിട്ട് എച്ച്. ഡി. എസ് ഓഫീസിൽ ജൂൺ 15നകം (സമയം രാവിലെ 10 മണി മുതൽ 5 മണി വരെ) ഹാജരാക്കേണ്ടതാണ്.