ലോസ് ആഞ്ചലസിൽ കാട്ടുതീയിൽ 24 പേർ മരിച്ചു; ആയിരക്കണക്കിന് വീടുകൾ നശിച്ചു

 
World
വാഷിംഗ്ടൺ: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഉണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി. യുഎസ്എയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നായാണ് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം ഇതിനെ വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് വീടുകൾ നശിച്ചു, കാട്ടുതീയുടെ 11-15% മാത്രമേ നിയന്ത്രണ വിധേയമാക്കിയിട്ടുള്ളൂ. ലോസ് ഏഞ്ചൽസിന് ചുറ്റുമുള്ള നാല് പ്രദേശങ്ങളിൽ കാട്ടുതീ സജീവമായി തുടരുന്നു, സിൽമറിലെ തീപിടുത്തത്തിൻ്റെ 76% ഇപ്പോൾ നിയന്ത്രണത്തിലാണ്.
35,000 വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുണ്ട്. തീപിടുത്തത്തിൽ ഏകദേശം 12,000 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ പൂർണ്ണമായും നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. പടരുന്ന തീപിടിത്തം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കാട്ടുതീയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
ബ്രെൻ്റ്‌വുഡിൻ്റെ ഭാഗങ്ങളിൽ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. യു.എസ് ഉൾപ്പെടെയുള്ള പ്രമുഖർവൈസ് പ്രസിഡൻ്റ് കമല ഹാരിസിനും നടനും മുൻ കാലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗർ എന്നിവർക്കും ബ്രെൻ്റ്‌വുഡിൽ വീടുകളുണ്ട്. പസഫിക് പാലിസേഡ്സ് മേഖലയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ലോസ് ഏഞ്ചൽസിൻ്റെ വിവിധ ഭാഗങ്ങൾ ചാരത്തിലും പുകയും നിറഞ്ഞിരിക്കുകയാണ്. അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.