35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ മത്സരാധിഷ്ഠിത രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഇന്ന് വോട്ടെടുപ്പ്

 
World

ധാക്ക: 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിൽ മത്സരാധിഷ്ഠിത രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 1991ന് ശേഷം ആദ്യമായാണ് രാജ്യത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർഥികൾ മത്സരിക്കുന്നത്. വ്യാഴാഴ്ച പാർലമെന്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തും. 

ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) സ്ഥാനാർഥി മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീറും 11 പാർട്ടികളുടെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥി ഒലി അഹമ്മദുമാണ് മത്സരരംഗത്തുള്ളത്. ആകെ 349 എംപിമാർക്ക് വോട്ട് ചെയ്യാനാകും. 

ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പാർലമെന്റിൽ ബിഎൻപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീറിനാണ് വിജയസാധ്യത കൂടുതലെന്നാണ് വിലയിരുത്തൽ. 

1991ലായിരുന്നു അവസാനമായി മത്സരിച്ച രാഷ്ട്രപതി തിരഞ്ഞെടുപ്പ്. അന്ന് ബിഎൻപിയുടെ അബ്ദുർ റഹ്മാൻ ബിശ്വാസ് 172 വോട്ടും അവാമി ലീഗിന്റെ ബദ്റുൽ ഹൈദർ ചൗധരി 92 വോട്ടും നേടിയിരുന്നു.