ഇന്ത്യയുടെ മുന്നറിയിപ്പിൽ ബംഗ്ലദേശ് വലഞ്ഞു

ആക്രമണക്കേസുകളിൽ 70 പേർ അറസ്റ്റിൽ, കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ട്

 
World

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ 70 പേർ അറസ്റ്റിൽ. ആക്രമണങ്ങൾക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിൻ്റെ നടപടി. ഓഗസ്റ്റ് 5 നും ഒക്ടോബർ 22 നും ഇടയിൽ രജിസ്റ്റർ ചെയ്ത 88 കേസുകളിലാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളിൽ അടുത്തിടെ കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദീനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ ഇന്ത്യ പരാമർശിച്ചിരുന്നു.

എന്നാൽ ബംഗ്ലാദേശ് ആരോപണം നിഷേധിച്ചു. ഇതിന് പിന്നാലെ 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് അറിയിച്ചു. മുഹമ്മദ് യൂനസിൻ്റെ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ ഇന്ത്യ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ബിജെപിയും നിരവധി ഹിന്ദു സംഘടനകളും പ്രതിഷേധിച്ചിരുന്നു.

ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് ബംഗ്ലാദേശിന് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ബംഗ്ലാദേശിലേക്ക് റഫാൽ വിമാനങ്ങൾ അയക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 40 റഫാൽ വിമാനങ്ങളാണ് ഹസിമാരയിൽ നിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് വിമാനങ്ങൾ അയച്ചാൽ മതിയെന്ന് സുവേന്ദു അധികാരി പറഞ്ഞു. ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സർക്കാരിനെ താലിബാനുമായി താരതമ്യപ്പെടുത്തിയ അദ്ദേഹം അത് തീവ്രവാദ തീവ്രവും മനുഷ്യവിരുദ്ധവുമായ സർക്കാരാണെന്നും പറഞ്ഞു.