മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

 
Enter

കൊച്ചി: മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മഞ്ഞുമ്മേൽ ബോയ്സിൻ്റെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിനായി ഏഴു കോടി രൂപ ചെലവഴിച്ചിട്ടും തൻ്റെ പണമോ ലാഭവിഹിതമോ തിരികെ നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് നടപടി.

നിർമ്മാണ കമ്പനിയായ പറവ ഫിലിംസിൻ്റെയും പങ്കാളിയായ ഷോൺ ആൻ്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് നിക്ഷേപമാണ് ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. നിർമ്മാതാക്കളായ സൗബിൻ ഷാഹിറിനും ബാബു ഷാഹിറിനും കോടതി നോട്ടീസ് അയച്ചു.

ചിത്രത്തിൻ്റെ നിർമ്മാതാക്കൾ സാമ്പത്തിക സഹായം നൽകിയപ്പോൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തിരുന്നതായി പരാതിക്കാരൻ നൽകിയ ഹർജിയിൽ പറയുന്നു. എന്നാൽ പണം കൈപ്പറ്റിയ ശേഷം ഇവർ കബളിപ്പിച്ചു.

220 കോടി രൂപയാണ് മഞ്ഞുമ്മേൽ ബോയ്സ് ഇതുവരെ നേടിയിരിക്കുന്നത്. ഒടിടി കരാർ വഴി ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്ക് 20 കോടി രൂപ ലഭിച്ചതായും ഹർജിക്കാരൻ അവകാശപ്പെട്ടു. നോട്ടീസുകൾക്ക് നിർമ്മാതാക്കളുടെ മറുപടിക്ക് ശേഷം കൂടുതൽ വാദം കേൾക്കും.