ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 16,17,18 തീയതികളില്‍
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ബാസ്‌ക്കറ്റ് ബോള്‍ താരം സ്റ്റീഫന്‍ കോശി ജേക്കബിന്റെ സ്മരണാര്‍ഥം തിരുവനന്തപുരത്ത് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, കേരള പോലീസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായി ആഗസ്റ്റ് 16, 17, 18 തിയതികളിലാണ് സ്റ്റീഫന്‍ കോശി ജേക്കബ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് നടക്കുന്നത്.
ശ്രീലങ്ക, ഒമാന്‍, ബഹറിന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയില്‍ നിന്നും മായി 70 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 93 മത്സരങ്ങള്‍ ഉണ്ടാകും. പ്രമുഖ അന്താരാഷ്ട്ര ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ആദ്യ ടൂര്‍ണമെന്റാണ് ഇത് , 70 പുരുഷ വനിത ടീമുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും വലിയ ടൂര്‍ണമെന്റ് എന്ന പ്രത്യേകതയുമുണ്ട്.
സ്‌പോണ്‍സര്‍ മാരുടെ സഹായമില്ലാതെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സിനിമ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യമുണ്ടാകും. ടൂര്‍ണമെന്റിന്റെ ലൈവ് സ്ട്രിമിംഗ് ടെലികാസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതാണ്