ബോബി ചെമ്മണൂർ ജയിൽ മോചിതനായി; നടപടിക്രമങ്ങൾ 10 മിനിറ്റിനുള്ളിൽ പൂർത്തിയായി
Jan 15, 2025, 10:20 IST

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക പീഡന കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണൂർ ജയിൽ മോചിതനായി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അദ്ദേഹം തയ്യാറായില്ല. ഹൈക്കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കുന്നതിനാൽ അദ്ദേഹം ജയിൽ മോചിതനായി.