'ധുരന്ധർ' എത്തും മുമ്പ് ജപ്പാനിലെത്തിയ ബോളിവുഡ് ചിത്രങ്ങൾ; ബോക്സ് ഓഫീസിൽ ആരൊക്കെ തിളങ്ങി?
ടോക്കിയോ: രൺവീർ സിങ്ങിന്റെ 'ധുരന്ധർ' ജപ്പാനിൽ റിലീസ് ചെയ്തതോടെ ഇന്ത്യൻ സിനിമകൾക്ക് അവിടെ ലഭിക്കുന്ന സ്വീകാര്യത വീണ്ടും ചർച്ചയാവുകയാണ്. എന്നാൽ ജപ്പാനിൽ ബോളിവുഡ് ചിത്രങ്ങളുടെ യാത്ര പുതുമയല്ല. മുൻപ് റിലീസ് ചെയ്ത നിരവധി ഹിന്ദി ചിത്രങ്ങൾ അവിടുത്തെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും മികച്ച ബോക്സ് ഓഫീസ് നേട്ടം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഷാരൂഖ് ഖാന്റെ 'Raju Ban Gaya Gentleman' ജപ്പാനിൽ മികച്ച പ്രതികരണം നേടിയ ആദ്യ ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു. തുടർന്ന് ആമിർ ഖാന്റെ '3 Idiots' വലിയ വിജയമായി മാറി. പിന്നീട് 'Dangal', 'PK', 'English Vinglish', 'RRR' (തെലുങ്ക്) തുടങ്ങിയ ഇന്ത്യൻ സിനിമകളും ജാപ്പനീസ് വിപണിയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
അതേസമയം, ആഗോളതലത്തിൽ വൻ വിജയം നേടിയ 'ധുരന്ധർ' ജപ്പാനിൽ പ്രതീക്ഷിച്ച തുടക്കം നേടാനായില്ലെന്നാണ് റിപ്പോർട്ടുകൾ. റിലീസിന്റെ ആദ്യദിനത്തിൽ 900-ൽ താഴെ പ്രേക്ഷകരെ മാത്രമാണ് ചിത്രം ആകർഷിച്ചതെന്നാണ് റിപ്പോർട്ടുകൾ.