പ്രമുഖ നഗരങ്ങളിലെ ബിസിനസ് ശൃംഖല, സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കുന്നു
കീർത്തിയുടെ ദീർഘകാല കാമുകൻ ആൻ്റണിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
നടി കീർത്തി സുരേഷിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ദേശീയ അവാർഡ് ജേതാവായ നടി തൻ്റെ ദീർഘകാല കാമുകൻ ആൻ്റണി തട്ടിലുമായി അടുത്ത മാസം വിവാഹിതരാകാൻ പോകുന്നു.
ഡിസംബർ 11, 12 തീയതികളിൽ ഗോവയിൽ വച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 32 കാരിയായ കീർത്തിയുടെ പ്രണയ ജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. കീർത്തിയുടെ വിവാഹ വാർത്ത പുറത്ത് വന്നതോടെ കാമുകൻ ആൻ്റണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് ആരാധകർ.
ആരാണ് ആൻ്റണി തട്ടിൽ?
എഞ്ചിനീയറായ ആൻ്റണി തട്ടിൽ മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്നതായി ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ദുബായിലും കൊച്ചിയിലും ബിസിനസ് നടത്തുന്നു. കൊച്ചിയിലും ചെന്നൈയിലും പ്രമുഖ റിസോർട്ടുകളുടെ ശൃംഖലയുടെ ഉടമയാണ്. കൊച്ചി ആസ്ഥാനമായ ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻസിൻ്റെ ഉടമ കൂടിയാണ് ആൻ്റണി. വലിയ പണക്കാരനായ വ്യവസായിയാണെങ്കിലും സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിക്കുന്നയാളാണ് ആൻ്റണി.
കീർത്തിയും ആൻ്റണിയും 15 വർഷത്തോളമായി പ്രണയത്തിലാണ്. ഹൈസ്കൂളിൽ കീർത്തിയുടെ സീനിയറായിരുന്നു ആൻ്റണി. വർഷങ്ങളായി പ്രണയത്തിലാണെങ്കിലും കീർത്തിയും ആൻ്റണിയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല.
പൊതുചടങ്ങുകളിലൊന്നും അവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നിരുന്നാലും, സമീപഭാവിയിൽ കീർത്തി സുരേഷ് തൻ്റെ വിവാഹ ആലോചനകൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി കീർത്തി സുരേഷ് പ്രണയത്തിലാണെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്തകൾ തള്ളി കീർത്തിയുടെ അച്ഛൻ സുരേഷ് കുമാർ ഉടൻ രംഗത്തെത്തി. കീർത്തിയും അനിരുദ്ധും നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് സുരേഷ് കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞു.