20 മിനിറ്റിൽ തയ്യാറാക്കാം: പി.സി.ഒ.എസ് സൗഹൃദ 5 ആരോഗ്യകരമായ വിഭവങ്ങൾ
പോളിസിസ്റ്റിക് ഒവറി സിൻഡ്രോം (PCOS) ഉള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയിൽ നിലനിർത്താനും ഹോർമോൺ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന, പോഷകസമൃദ്ധമായ ഭക്ഷണം പ്രധാനമാണ്. തിരക്കേറിയ ദിവസങ്ങളിലും 20 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ചില ആരോഗ്യകരമായ വിഭവങ്ങൾ ഇതാ.
ഗ്രിൽഡ് ചിക്കൻ–വെജിറ്റബിൾ സ്റ്റിർ ഫ്രൈ – ചിക്കൻ, ബ്രോക്കോളി, ക്യാപ്സിക്കം, കാരറ്റ് എന്നിവ ഒലീവ് ഓയിലിൽ വഴറ്റി ക്വിനോവയോ ബ്രൗൺ റൈസിനൊപ്പമോ കഴിക്കാം.
ചിക്ക്പി (കടല) സലാഡ് – വേവിച്ച കടല, വെള്ളരിക്ക, തക്കാളി, സവാള, ഒലീവ് ഓയിൽ, നാരങ്ങാനീര് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഫൈബറും പ്രോട്ടീനും അടങ്ങിയ സലാഡ്.
പനീർ–ചീര ഭുര്‍ജി – കുറഞ്ഞ എണ്ണയിൽ പനീറും ചീരയും മസാല ചേർത്ത് തയ്യാറാക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ വിഭവം. മുഴുധാന്യ ചപ്പാത്തിക്കൊപ്പം കഴിക്കാം.
ഗ്രീക്ക് യോഗർട്ട് ബെറി ബൗൾ – പഞ്ചസാര ചേർക്കാത്ത ഗ്രീക്ക് യോഗർട്ടിൽ ബെറികൾ, ചിയ വിത്ത്, നട്ട്സ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ലഘുഭക്ഷണം.
സാൽമൺ–ബ്രോക്കോളി സ്‌കില്ലറ്റ് – സാൽമൺ, ബ്രോക്കോളി, വെളുത്തുള്ളി എന്നിവ ചേർത്ത് 20 മിനിറ്റിൽ തയ്യാറാക്കാവുന്ന ഒമേഗ-3 സമ്പുഷ്ടമായ വിഭവം.