സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് 87.98% വിദ്യാർത്ഥികളുടെ വ്യക്തമായ പരീക്ഷാ മികവ്

 
plus one

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആകെ 87.98 ശതമാനം വിദ്യാർഥികളും പരീക്ഷ പാസായി. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി വ്യാജ സർക്കുലറുകൾ പ്രചരിക്കുന്നുണ്ടെന്നും അതിനാൽ വിദ്യാർത്ഥികൾ ഇവയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത അറിയിപ്പിൽ വിശ്വസിക്കണമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നൽകി.

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ വീണ്ടും തിളങ്ങി. പെൺകുട്ടികൾ 91.52 ശതമാനവും ആൺകുട്ടികൾ 85.12 ശതമാനവും വിജയിച്ചു. ഈ വർഷത്തെ പരീക്ഷകളിൽ മികച്ച വിജയം നേടിയ ജില്ല തിരുവനന്തപുരമാണ്.

സിബിഎസ്ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15-ന് ആരംഭിച്ചു, പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 13-നും 12-ാം ക്ലാസ് ഏപ്രിൽ 2-നും അവസാനിച്ചു. സിബിഎസ്ഇ 10, 12 പരീക്ഷകളിൽ വിജയിക്കാൻ വിദ്യാർത്ഥികൾ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. പത്താം ക്ലാസ് ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.