സൽമാൻ ഖാനും സഹോദരി അൽവിറയ്ക്കും ചണ്ഡീഗഡ് കോടതിയുടെ സമൻസ്
₹3 കോടിയുടെ ആഭരണ തട്ടിപ്പ് കേസ്
Aug 6, 2026, 10:57 IST
ബോളിവുഡ് താരം സൽമാൻ ഖാൻ , സഹോദരി അൽവിര ഖാൻ അഗ്നിഹോത്രി എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത ₹3 കോടിയുടെ ആഭരണ തട്ടിപ്പ് കേസിൽ ചണ്ഡീഗഡ് ജില്ലാ കോടതി സമൻസ് അയച്ചു. പരാതിയിലെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇരുവരോടും ഒക്ടോബർ 5ന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
'ബീയിങ് ഹ്യൂമൻ' ജ്വല്ലറി ഷോറൂം ആരംഭിക്കാൻ വ്യാജ വാഗ്ദാനങ്ങൾ നൽകി ഏകദേശം ₹3 കോടി നിക്ഷേപിപ്പിച്ചെന്നും പിന്നീട് വാഗ്ദാനം ചെയ്ത ബിസിനസ് പിന്തുണ ലഭിക്കാതെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് ചണ്ഡീഗഡിലെ വ്യവസായി നൽകിയ പരാതിയിലെ ആരോപണം.
അതേസമയം, ആഭരണ ബിസിനസ് നടത്തിയത് ലൈസൻസ് കൈവശംവെച്ച കമ്പനിയായിരുന്നുവെന്നും സൽമാൻ ഖാന് ഈ കരാറിൽ നേരിട്ട് പങ്കില്ലെന്നുമാണ് ബന്ധപ്പെട്ട കമ്പനിയുടെ മുൻ നിലപാട്. കേസിൽ കോടതിയുടെ തുടർനടപടികൾക്കായാണ് ഇനി കാത്തിരിക്കുന്നത്.