അയോധ്യയിൽ പുതിയ മസ്ജിദിന്റെ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല

 
Masjith

അയോധ്യ: ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെ ധനിപൂരിൽ പുതിയ പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ അഞ്ചേക്കർ സ്ഥലം കൈമാറി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം അനുവദിച്ച സ്ഥലത്ത് ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

ഇവിടെ മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് നിർമിക്കുന്നതിനുള്ള പ്രധാന തടസ്സം ഫണ്ടിന്റെ അപര്യാപ്തതയാണെന്ന് ചുമതലയുള്ള ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പറയുന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട് ലഖ്‌നൗവിൽ ഓഫീസ് തുറക്കുക മാത്രമാണ് സ്വീകരിച്ചത്.

മുഗളന്മാരുടെ പേർഷ്യൻ വാസ്തുവിദ്യയ്ക്ക് പകരം ആധുനിക ശൈലിയിലുള്ള മസ്ജിദ് നിർമ്മിക്കുകയാണ് ലക്ഷ്യം. താജ്മഹലിനേക്കാൾ മനോഹരമാക്കാനാണ് ഇവർ ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മസ്ജിദിനൊപ്പം, പൂർണമായും സൗജന്യ ചികിത്സ നൽകുന്ന ആശുപത്രി, ലൈബ്രറി, ചരിത്ര മ്യൂസിയം, സൗജന്യ ഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. ഏകദേശം 330 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.