പാചക വാതക വില വാണിജ്യ സിലിണ്ടറിന് 15 രൂപ കൂട്ടി; ഹോട്ടൽ ഭക്ഷണം നിങ്ങളുടെ കൈ പൊള്ളും

 
cylinder

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 15 രൂപ വർധിപ്പിച്ചു.പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വരും.

വർധനയ്ക്ക് ശേഷം ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 1,769.50 രൂപയാകും. അതേസമയം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിൻ്റെ വില വർധിപ്പിച്ചിട്ടില്ല.