കുറ്റകൃത്യക്കേസുകൾ; ഇന്ത്യൻ വംശജനുൾപ്പെടെ 25 പേരുടെ അമേരിക്കൻ പൗരത്വം റദ്ദാക്കാൻ നടപടി
Aug 4, 2026, 11:48 IST
ഗുരുതര കുറ്റകൃത്യങ്ങൾ, കുടിയേറ്റ വിവരങ്ങളിൽ വ്യാജരേഖ സമർപ്പിക്കൽ, മറ്റ് നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യൻ വംശജനുൾപ്പെടെ 25 പേരുടെ അമേരിക്കൻ പൗരത്വം (ഡിനാച്വറലൈസേഷൻ) റദ്ദാക്കുന്നതിനുള്ള നിയമനടപടികൾ അമേരിക്കൻ നീതിന്യായ വകുപ്പ് ആരംഭിച്ചു.
അമേരിക്കൻ പൗരത്വം നേടുന്നതിനിടെ തെറ്റായ വിവരങ്ങൾ നൽകിയതും ചിലർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതുമാണ് നടപടിക്ക് അടിസ്ഥാനമായതെന്ന് അധികൃതർ അറിയിച്ചു. ഇവർക്കെതിരെ ഫെഡറൽ കോടതികളിൽ കേസ് നടപടികൾ പുരോഗമിക്കുകയാണ്.
കോടതി പൗരത്വം റദ്ദാക്കുന്ന വിധി പുറപ്പെടുവിച്ചാൽ, ബന്ധപ്പെട്ടവരുടെ നിയമപരമായ കുടിയേറ്റ പദവി പുനഃപരിശോധിക്കപ്പെടുകയും, ചില സാഹചര്യങ്ങളിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾക്ക് വഴിയൊരുങ്ങുകയും ചെയ്യും.