ഫെംഗൽ ചുഴലിക്കാറ്റ് അടുക്കുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

 
Rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും വരും മണിക്കൂറുകളിൽ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യും. ഫെംഗൽ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം വഴി തമിഴ്‌നാട്ടിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

മുൻകരുതൽ നടപടികളുടെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണ് ഫെംഗൽ. അതിൻ്റെ സ്വാധീനത്താലാണ് ഇപ്പോഴത്തെ മഴ. ഉയർന്ന തിരമാലകളും കടൽക്ഷോഭത്തിന് സാധ്യതയുമുള്ളതിനാൽ തെക്കൻ കേരള തീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.