‘Spirit’ൽ നിന്ന് ദീപിക പദുകോൺ പിന്മാറിയത് 8 മണിക്കൂർ ജോലി മാത്രമല്ലെന്ന് നിർമാതാവ്

 
Entertainment

പ്രഭാസ് നായകനായ സന്ധീപ് റെഡ്ഡി വംഗയുടെ ‘Spirit’ സിനിമയിൽ നിന്ന് ദീപിക പദുകോൺ പിന്മാറിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി നിർമാതാവ് പ്രണയ് റെഡ്ഡി വംഗ. 8 മണിക്കൂർ ജോലി സമയവുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ല ദീപികയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് നിർമാതാവിന്റെ അവകാശവാദം.

പ്രതിഫലം, ചിത്രീകരണ സമയക്രമം എന്നിവയ്ക്കൊപ്പം മറ്റ് ചില വിഷയങ്ങളും ചർച്ചകളിൽ പ്രശ്നമായിരുന്നുവെന്ന് പ്രണയ് പറഞ്ഞു. ചിത്രത്തിന്റെ ലാഭത്തിൽ 10 ശതമാനം വിഹിതം ദീപിക ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. നിർമാതാക്കളുടെ സാമ്പത്തിക കണക്കുകൂട്ടലുകൾക്ക് ഇത് അനുയോജ്യമല്ലാതായതോടെയാണ് മറ്റ് താരങ്ങളെ പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ദീപികയുടെ പിന്മാറ്റത്തിന് പിന്നാലെ നടി തൃപ്തി ഡിമ്രിയെ ചിത്രത്തിലെ നായികയായി തെരഞ്ഞെടുത്തു. ചിത്രത്തിന്റെ കഥയും ദീപികയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നതിലും തനിക്ക് അതൃപ്തിയുണ്ടെന്ന് പ്രണയ് ആരോപിച്ചു. എന്നാൽ ദീപികയോ അവരുടെ ടീമോ പിന്മാറ്റത്തിന്റെ കാരണങ്ങളെക്കുറിച്ച് ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല.