അബുദാബിയിൽ നിന്ന് ഇന്ത്യയിലെ 22 നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ; ഓഗസ്റ്റിൽ വിപുലീകരണം

 
World

ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കൂടുതൽ ശക്തിപ്പെടുത്താൻ അബുദാബിയിലെ സായിദ് ഇന്റർനാഷണൽ എയർപോർട്ട് ഒരുങ്ങുന്നു. ഓഗസ്റ്റ് മുതൽ നിലവിലെ 17 ഇന്ത്യൻ നഗരങ്ങൾക്ക് പകരം 22 നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം പ്രതിവർഷം 20 ശതമാനത്തിലധികം വർധിക്കുന്ന സാഹചര്യത്തിലാണ് സർവീസുകൾ വിപുലീകരിക്കുന്നത്. ടൂറിസം, വ്യാപാരം, പ്രവാസി യാത്രകൾ എന്നിവയിലെ വർധിച്ച ആവശ്യകതയാണ് പുതിയ നഗരങ്ങളെ ശൃംഖലയിൽ ഉൾപ്പെടുത്താൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. 

പുതിയ സർവീസുകളുടെ ഭാഗമായി വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ ആരംഭിക്കുകയോ വർധിപ്പിക്കുകയോ ചെയ്യും. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യോമയാത്രാ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഈ നീക്കം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.