ജില്ലാതല പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ സ്കൂളിൽ

 
Education
തിരുവനന്തപുരം: ജില്ലാതല പ്രവേശനോത്സവം നാളെ രാവിലെ 9.30ന് മീനാങ്കൽ ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
 പഠനോപകരണ വിതരണം, പുരസ്കാര വിതരണം, ഭിന്നശേഷി സൗഹൃദ പ്രോജക്ട് പ്രകാശനം, അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രകാശനം എന്നിവയും ചടങ്ങിൽ നടക്കും.