ഫിഫ അർജന്റീനയെ വീണ്ടും ലോകകപ്പ് ജേതാക്കളാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? വിമർശകർക്ക് സ്കലോണിയുടെ ചുട്ടമറുപടി
2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് അനുകൂലമായി ഫിഫ പ്രവർത്തിക്കുന്നുവെന്ന വിമർശനങ്ങൾ തള്ളി പരിശീലകൻ ലയണൽ സ്കലോണി. ഇത്തരം ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, വിജയങ്ങൾ ടീമിന്റെ കഠിനാധ്വാനത്തിന്റെയും പ്രകടനത്തിന്റെയും ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"ഫിഫ ഒരു പ്രത്യേക ടീമിനെ വിജയിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് ശരിയല്ല. മത്സരങ്ങൾ തീരുമാനിക്കുന്നത് കളിക്കാരുടെ പ്രകടനമാണ്, ഗൂഢാലോചനകളല്ല," എന്നാണ് സ്കലോണി പ്രതികരിച്ചത്.
ലോകകപ്പിൽ അർജന്റീനയുടെ മുന്നേറ്റത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിലും ചില ഫുട്ബോൾ വൃത്തങ്ങളിലും ഉയർന്ന വിവാദങ്ങൾക്കിടെയാണ് സ്കലോണിയുടെ പ്രതികരണം. തന്റെ ടീം ഓരോ മത്സരവും എതിരാളികളോട് ബഹുമാനത്തോടെയും പരമാവധി ആത്മാർഥതയോടെയുമാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ ചാമ്പ്യൻമാരായ അർജന്റീന തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് നോക്കൗട്ട് ഘട്ടത്തിൽ പോരാട്ടം തുടരുകയാണ്.