'ആദിപുരുഷ്' പോലൊരു വിവാദം ആവർത്തിക്കരുത്; 'രാമായണം' റിലീസിന് മുമ്പ് പ്രദർശിപ്പിക്കണമെന്ന് ശ്രീ രാംലീല മഹാസംഘ്

 
Entertainment

രൺബീർ കപൂർ നായകനാകുന്ന നിതേഷ് തിവാരിയുടെ 'രാമായണം' സിനിമ റിലീസിന് മുമ്പ് ശ്രീ രാംലീല മഹാസംഘിന്റെ പ്രതിനിധി സംഘത്തിന് പ്രത്യേക പ്രദർശനം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളോ കഥാവ്യതിയാനങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാനാണ് ഈ ആവശ്യമെന്ന് സംഘടന വ്യക്തമാക്കി. 

'ആദിപുരുഷ്' സിനിമയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയ മഹാസംഘ്, രാമായണം പോലുള്ള ഇതിഹാസത്തെ ആസ്പദമാക്കിയ ചിത്രങ്ങളിൽ ചരിത്രപരവും സാംസ്കാരികവുമായി കൃത്യത പാലിക്കേണ്ടത് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. പ്രദർശനത്തിന് ശേഷം ആവശ്യമായ നിർദേശങ്ങൾ നൽകാനാണ് സംഘടനയുടെ ഉദ്ദേശമെന്നും അറിയിച്ചു. 

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായി, സായി പല്ലവി സീതയായും യഷ് രാവണനായും എത്തുന്നു. ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്.