'രാജിവെക്കരുത്, ഉറച്ചുനിൽക്കണം'; മമ്മൂട്ടിയും മോഹൻലാലും പിന്തുണച്ചെന്ന് ശ്വേത മേനോൻ

 
Entertainment

കൊച്ചി: അമ്മ (AMMA) സംഘടനയിലെ നേതൃത്വ തർക്കങ്ങൾക്കിടെ തനിക്ക് രാജിവെക്കരുതെന്നും ഉറച്ചുനിൽക്കണമെന്നും മമ്മൂട്ടിയും മോഹൻലാലും ഉപദേശിച്ചിരുന്നുവെന്ന് നടി ശ്വേത മേനോൻ വെളിപ്പെടുത്തി. ഇരുവരും നൽകിയ പിന്തുണയ്ക്ക് ശ്വേത നന്ദിയും അറിയിച്ചു. 

അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിന്മാറില്ലെന്ന് വീണ്ടും വ്യക്തമാക്കിയ ശ്വേത, സംഘടനയുടെ ചട്ടപ്രകാരം രൂപീകരിച്ചെന്ന് പറയുന്ന അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയും ചോദ്യം ചെയ്തു. താൻ സംഘടനയെ ഉപേക്ഷിച്ചിട്ടില്ലെന്നും ചില താൽപര്യക്കാർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അവർ ആരോപിച്ചു. 

സംഘടനയ്ക്കുള്ളിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിലപാടെന്നും, അവരുടെ പിന്തുണ ആത്മവിശ്വാസം നൽകിയെന്നും ശ്വേത പറഞ്ഞു. 

അമ്മയിലെ നേതൃത്വ പ്രതിസന്ധി തുടരുന്നതിനിടെ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ചില അംഗങ്ങൾ ഇതിനകം രാജിവെച്ചിട്ടുണ്ട്. ഇതോടെ സംഘടനയിലെ അധികാര തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.