'DQ41' ഇനി 'ശ്രീ ശ്രീ'; ദുൽഖർ സൽമാന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

 
Entertainment

ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന 41-ാമത്തെ ചിത്രം 'DQ41'ന്റെ ഔദ്യോഗിക പേര് 'ശ്രീ ശ്രീ' (Sri Sri) എന്ന് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തോടൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കി. 

റവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. പ്രണയത്തിനും വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. 

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദുൽഖറും പൂജ ഹെഗ്‌ഡെയും സ്കൂൾ യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമാണ്. ഇതോടെ ക്യാമ്പസ് പശ്ചാത്തലമുള്ള പ്രണയകഥയായിരിക്കുമെന്ന തരത്തിലുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമായിട്ടുണ്ട്. 

ചിത്രത്തിൽ രമ്യ കൃഷ്ണൻ, ജഗപതി ബാബു, റാവു രമേഷ്, ധീക്ഷിത് ഷെട്ടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026-ൽ തിയറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.