അമേരിക്കയിൽ 'എക്‌സ് മണി' അവതരിപ്പിച്ച് ഇലോൺ മസ്ക്; എക്‌സിന്റെ പുതിയ ബാങ്കിങ് സേവനം എന്ത്?

 
Technology

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്ന 'X Money' അമേരിക്കയിൽ ഔദ്യോഗികമായി അവതരിപ്പിച്ച് ഇലോൺ മസ്ക്. ആദ്യഘട്ടത്തിൽ എക്‌സിന്റെ പെയ്ഡ് Premium, Premium+ വരിക്കാർക്കാണ് സേവനം ലഭ്യമാകുക. എക്‌സിനെ ഒരു 'എവരിതിങ് ആപ്പ്' ആക്കി മാറ്റുകയെന്ന മസ്കിന്റെ ദീർഘകാല പദ്ധതിയിലെ പ്രധാന ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

X Money വഴി ഉപയോക്താക്കൾക്ക് പണം നിക്ഷേപിക്കാനും, വ്യക്തികൾ തമ്മിൽ പണം കൈമാറാനും, ബില്ലുകൾ അടയ്ക്കാനും, ബാങ്ക് ട്രാൻസ്ഫറുകൾ നടത്താനും, ചെക്കുകൾ അയയ്ക്കാനും സാധിക്കും. നിക്ഷേപങ്ങൾ Cross River Bank വഴിയാണ് കൈകാര്യം ചെയ്യുക. നിലവിൽ ക്രിപ്‌റ്റോകറൻസി പിന്തുണ ഇല്ലെന്നും, ഉപയോക്താക്കളുടെ നിക്ഷേപങ്ങൾക്ക് അമേരിക്കൻ ബാങ്കിങ് നിയമപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ചില പ്രീമിയം ഉപയോക്താക്കൾക്ക് നിക്ഷേപങ്ങൾക്ക് വാർഷിക പലിശയും ലഭിക്കും.