ക്രിക്കറ്റ് മത്സരത്തിനിടെ സ്ഫോടനം, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്


കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബജൗർ ജില്ലയിലെ ഖാർ തെഹ്‌സിലിലുള്ള കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിൽ ശനിയാഴ്ച നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സ്‌ഫോടകവസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
മേഖലയിൽ അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകൾക്ക് ശേഷമാണ് സംഭവം. രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടപടി സ്വീകരിച്ചുവരുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം സുരക്ഷാ സേന ആരംഭിച്ച ഓപ്പറേഷൻ സർബകാഫിന് മറുപടിയായി നടത്തിയ സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദികളെയാണെന്ന് അധികൃതർ ആരോപിച്ചു.
ശനിയാഴ്ച ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളുടെ തുടർച്ചയാണ് ഈ സംഭവമെന്നും പറയപ്പെടുന്നു. കൊഹാത് ജില്ലയിലെ ലാച്ചി പോലീസ് സ്റ്റേഷൻ പ്രദേശത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു.