2030, 2034 ഫിഫ ലോകകപ്പുകൾ: ആതിഥേയ രാജ്യങ്ങൾ, തീയതികൾ, ടൂർണമെന്റ് ഫോർമാറ്റ് അറിയാം

 
Sports

2030, 2034 ഫിഫ ലോകകപ്പുകളുടെ ആതിഥേയ രാജ്യങ്ങളെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2030ലെ ലോകകപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങൾ ചേർന്നാണ് സംഘടിപ്പിക്കുന്നത്. 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. 

2030 ലോകകപ്പിന്റെ പ്രധാന മത്സരങ്ങൾക്ക് മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് വേദിയാകുന്നത്. ലോകകപ്പിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നീ രാജ്യങ്ങളിൽ ഓരോ ഉദ്ഘാടന മത്സരങ്ങൾ വീതം നടക്കും. ടൂർണമെന്റ് 2030 ജൂൺ 8 മുതൽ ജൂലൈ 21 വരെയാണ് നടക്കുക. 

2026 മുതൽ പ്രാബല്യത്തിൽ വരുന്ന 48 ടീമുകളുടെ ഫോർമാറ്റ് തന്നെയാണ് നിലവിൽ 2030 ലോകകപ്പിലും തുടരുക. ആകെ 104 മത്സരങ്ങളാണ് നടക്കുക. അതേസമയം, 64 ടീമുകളാക്കി വിപുലീകരിക്കണമെന്ന നിർദേശം ഫിഫ പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. 

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യയാണ് ഏക ആതിഥേയ രാജ്യം. മിഡിൽ ഈസ്റ്റിൽ ഖത്തറിന് ശേഷം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ രാജ്യമായിരിക്കും സൗദി അറേബ്യ.