ചലച്ചിത്ര നിർമ്മാതാവ് ജോണി സാഗരിക അറസ്റ്റിൽ

 
Arrested

കൊച്ചി: സിനിമാ നിർമ്മാതാവ് ജോണി സാഗരിക വഞ്ചന കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിൻ്റെ പരാതിയിലാണ് അറസ്റ്റ്. സിനിമാ നിർമ്മാണത്തിൻ്റെ പേരിൽ 2.75 കോടി രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് കോയമ്പത്തൂർ പൊലീസ് ജോണിയെ കസ്റ്റഡിയിലെടുത്തത്.

താണ്ഡവം, ചക്രം, ബോഡിഗാർഡ്, ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, മുപ്പത്ത് വെള്ളിക്കാശു, നോൺസെൻസ് തുടങ്ങിയവയാണ് സാഗരിക നിർമ്മിച്ച ചില ചിത്രങ്ങൾ.