ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി: ഇരിട്ടി സ്വദേശിക്ക് 20 കോടി രൂപ ലോട്ടറി ലഭിച്ചു, ടിക്കറ്റ് വിറ്റത് മുത്തു ഏജൻസി

 
lottery

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ 20 കോടി രൂപയുടെ ഒന്നാം സമ്മാനം ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്ത് ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും.

സംസ്ഥാനത്തിന്റെ പുരോഗതിക്ക് സംസ്ഥാന ലോട്ടറി ഒരു വലിയ സംഭാവനയാണെന്ന് പുതിയ സമ്മർ ബമ്പർ ലോട്ടറി പുറത്തിറക്കിക്കൊണ്ട് ധനമന്ത്രി പറഞ്ഞു. അയൽ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കേരള ലോട്ടറി ഒരു അത്ഭുതമാണെന്നും ലോട്ടറി ഇത്രയും ആധികാരികതയോടെ എങ്ങനെ നടത്താമെന്ന് അവർ പലപ്പോഴും അന്വേഷിക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമയബന്ധിതമായ സമ്മാന വിതരണവും പ്രവർത്തനത്തിലെ സുതാര്യതയുമാണ് കേരള ലോട്ടറിയുടെ വിജയത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു.