അഞ്ചുവർഷത്തെ കാത്തിരിപ്പിന് വിരാമം; ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായി സിനദിൻ സിദാൻ
Jul 28, 2026, 16:57 IST
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാനെ ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. 2021ൽ റയൽ മാഡ്രിഡ് വിട്ടശേഷം പരിശീലക രംഗത്തുനിന്ന് മാറിനിന്ന സിദാൻ, ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഫ്രാൻസ് ടീമിന്റെ ചുമതലയാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മുൻ പരിശീലകൻ ദിദിയർ ദെഷാംപ്‌സ് സ്ഥാനമൊഴിഞ്ഞതോടെയാണ് നിയമനം.
നാല് വർഷത്തെ കരാറിലാണ് 54കാരനായ സിദാൻ ഫ്രാൻസ് ടീമിനൊപ്പം ചേരുന്നത്. 2030 ലോകകപ്പ് വരെ ടീമിനെ നയിക്കുകയാണ് ലക്ഷ്യം. റയൽ മാഡ്രിഡിനൊപ്പം മൂന്ന് തുടർച്ചയായ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ സിദാൻ, ഇനി ഫ്രാൻസിനെ വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.