മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് പിടിഐ വൈസ് പ്രസിഡൻ്റിന് 10 വർഷം തടവ്

ഇസ്ലാമാബാദ്: രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി അബുൽ ഹസ്നത്ത് മുഹമ്മദ് സുൽഖർനൈനാണ് വിധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 8 ന് രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
സൈഫർ കേസുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) വൈസ് പ്രസിഡൻ്റ് ഷാ മഹ്മൂദും പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) വക്താവ് പറഞ്ഞു.
ഇരുവരും അധികാരത്തിലിരിക്കെ രാജ്യത്തിൻ്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്. വാഷിംഗ്ടണിലെ പാകിസ്ഥാൻ സ്ഥാനപതി അയച്ച രഹസ്യരേഖ ഇമ്രാൻ സർക്കാരിന് കൈമാറിയതായി കണ്ടെത്തി.
വിധിക്കെതിരെ ഇമ്രാൻ ഖാന് ഹൈക്കോടതിയിൽ അപ്പീൽ നൽകാം. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പാർട്ടി നിയമനടപടി സ്വീകരിക്കുമെന്നും പിടിഐ അറിയിച്ചു.