സവാള മുതൽ മുയൽ വരെ; വിചിത്ര ഗർഭപരിശോധന രീതികൾക്ക് വിരാമമിട്ടത് ഒരു സ്ത്രീയുടെ കണ്ടുപിടിത്തം

 
Lifestyle

വീട്ടിലിരുന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഗർഭം സ്ഥിരീകരിക്കാൻ കഴിയുന്ന ആധുനിക പ്രെഗ്നൻസി ടെസ്റ്റുകൾ എത്തുന്നതിന് മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിചിത്രമായ നിരവധി രീതികളാണ് ഉപയോഗിച്ചിരുന്നത്. പുരാതന ഈജിപ്തിൽ സ്ത്രീയുടെ മൂത്രം ഗോതമ്പിലോ ബാർലിയിലോ ഒഴിച്ച് അവ മുളയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന രീതിയും, പിന്നീട് മുയൽ, എലി, തവള തുടങ്ങിയ ജീവികളെ ഉപയോഗിച്ചുള്ള പരിശോധനകളും പ്രചാരത്തിലുണ്ടായിരുന്നു. 

1920-30 കാലഘട്ടത്തിൽ ഗർഭിണിയുടെ മൂത്രത്തിലെ hCG ഹോർമോൺ കണ്ടെത്താൻ എലികളെയും പിന്നീട് മുയലുകളെയും ഉപയോഗിച്ചായിരുന്നു പരിശോധന. ഇതാണ് പിന്നീട് 'റാബിറ്റ് ടെസ്റ്റ്' എന്ന പേരിൽ അറിയപ്പെട്ടത്. പരിശോധനയ്ക്ക് ശേഷം മൃഗങ്ങളെ ശസ്ത്രക്രിയയിലൂടെ പരിശോധിക്കേണ്ടി വന്നിരുന്നതിനാൽ ഈ രീതി സങ്കീർണവും ക്രൂരവുമായിരുന്നു. 

ഈ സാഹചര്യം മാറ്റിമറിച്ചത് അമേരിക്കൻ ഡിസൈനറായ മാർഗരറ്റ് ക്രെയ്ന്‍ ആയിരുന്നു. 1967-ൽ അവർ വീട്ടിൽ തന്നെ സ്വകാര്യമായി ഉപയോഗിക്കാവുന്ന ആദ്യ ഹോം പ്രെഗ്നൻസി ടെസ്റ്റിന്റെ മാതൃക രൂപകൽപ്പന ചെയ്തു. പിന്നീട് ഇത് വ്യാപകമായി വിപണിയിലെത്തി, സ്ത്രീകൾക്ക് ആശുപത്രിയെയോ ലബോറട്ടറിയെയോ ആശ്രയിക്കാതെ എളുപ്പത്തിൽ ഗർഭപരിശോധന നടത്താൻ വഴിയൊരുക്കി.