ജോർജ്കുട്ടിയും കുടുംബവും തിരിച്ചെത്തി’; ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ
ലോകമെമ്പാടുമുള്ള മലയാളികളെ ത്രില്ലടിപ്പിച്ച ചിത്രമാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൻ്റെ ആദ്യ ഭാഗം മെഗാഹിറ്റായിരുന്നു, പിന്നീട് രണ്ടാം ഭാഗവും പുറത്തിറങ്ങി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.
ദൃശ്യം, ദൃശ്യം 2 എന്നിവയുടെ റിലീസിന് ശേഷം ചിത്രത്തിൻ്റെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവും പ്രേക്ഷകരിൽ നിന്ന് ഉയർന്നിരുന്നു. ദൃശ്യം 3 ഉണ്ടാകുമെന്ന് നടൻ മോഹൻലാൽ ഇപ്പോൾ സ്ഥിരീകരിച്ചു.ഗലാട്ട തമിഴിന് വേണ്ടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ചിത്രീകരണത്തിന് അഞ്ച് വർഷം മുമ്പ് സംവിധായകൻ്റെ കൈയിൽ ദൃശ്യത്തിൻ്റെ തിരക്കഥയുണ്ടായിരുന്നു. തിരക്കഥ പലരുടെയും മുന്നിൽ അവതരിപ്പിച്ചെങ്കിലും ആർക്കും ഇഷ്ടപ്പെട്ടില്ല എന്നാണ് കേൾക്കുന്നത്. ഇങ്ങനെ ഒരു സബ്ജക്ട് ഉണ്ടെന്ന് പറഞ്ഞു കേട്ടോട്ടെ എന്ന് ആൻ്റണി പറഞ്ഞു. തിരക്കഥ കേട്ട് ഞാൻ ഞെട്ടിപ്പോയി.
ദൃശ്യം 2 പ്ലാൻ ചെയ്തപ്പോൾ കൊവിഡ് പൊട്ടിപ്പുറപ്പെട്ടു, അത് മലയാളം ഇൻഡസ്ട്രിക്ക് ഗുണകരമായി. ലോകമെമ്പാടുമുള്ള ആളുകൾ ചിത്രം റിലീസ് ചെയ്ത സമയത്താണ് കണ്ടത്. ഞാൻ അടുത്തിടെ ഗുജറാത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ അവിടെ നിന്ന് പലരും