വിജ്ഞാനകൈരളിയുടെ ആദ്യകാല ലക്കങ്ങൾ സ്വന്തമാക്കാൻ നാളെ വരെ സുവർണാവസരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭ മൂന്നാമത് അന്താരാഷ്ട്ര പുസ്തകത്തിൽ വിജ്ഞാനകൈരളിയുടെ ആദ്യകാല ലക്കങ്ങൾ സ്വന്തമാക്കാൻ നാളെ (ജനുവരി 13) വരെ സുവർണാവസരം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേർണലാണ് വിജ്ഞാനകൈരളി. മലയാളത്തിലെ മികച്ച വൈജ്ഞാനിക ലേഖനങ്ങളാണ് ഇതിൽ പ്രസിദ്ധീകരിക്കുന്നത്. വിജ്ഞാനത്തെ ബഹുജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക, ബഹുജനങ്ങളെ വൈജ്ഞാനിക മേഖലയിലേക്കാകർഷിക്കുക എന്നീ ദ്വിമുഖകർത്തവ്യങ്ങൾ നിറവേറ്റിയാണ് അരനൂറ്റാണ്ട് പിന്നിട്ട വിജ്ഞാനകൈരളി മുന്നേറുന്നത്.
ശാസ്ത്രം, തത്വശാസ്ത്രം, കല, ഇന്ത്യയിലെ ഭാഷ-അന്യഭാഷാസാഹിത്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അതാതുകാലങ്ങളിലെ ആധുനിക പ്രവണതകളെ വായനക്കാർക്കായി വിജ്ഞാന കൈരളിയിലൂടെ പരിചയപ്പെടുത്തുന്നു. കേരളത്തിലെ സർവകാലാശകൾ അംഗീകരിച്ചതും യു.ജി.സി. കെയർ പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുള്ളതുമാണ് വിജ്ഞാനകൈരളി.
400 രൂപ വാർഷിക വരിസംഖ്യ അടച്ച് പുതിയ വരിക്കാരാവാനും അവസരം ഉണ്ട്. 100 രൂപയ്ക്ക് പഴയ വിജ്ഞാനകൈരളിയുടെ 12 ലക്കങ്ങൾ അടങ്ങിയ ബൈൻഡ് ചെയ്ത ബുക്ക് സ്വന്തമാക്കാം. സ്റ്റാൾ എ: 56.