അന്താരാഷ്ട്ര ക്രിക്കറ്റിന് വിട; അജിങ്ക്യ രഹാനെയുടെ പ്രഖ്യാപനത്തോടെ ഒരു യുഗത്തിന് തിരശ്ശീല

 
Sports

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റർമാരിലൊരാളും മുൻ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വൈകാരിക വീഡിയോയിലൂടെയാണ് 38-കാരനായ താരം തന്റെ തീരുമാനം അറിയിച്ചത്. "മുന്നോട്ട് പോകേണ്ട സമയം എത്തിയിരിക്കുന്നു" എന്നാണ് രഹാനെ സന്ദേശത്തിൽ പറഞ്ഞത്. 

2011-ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രഹാനെ, ടെസ്റ്റിൽ 85 മത്സരങ്ങളിൽ 5,077 റൺസും 12 സെഞ്ചുറികളും നേടി. 2020-21 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അഡ്ലെയ്ഡിലെ തോൽവിക്ക് ശേഷം ഇന്ത്യയെ ഓസ്‌ട്രേലിയയിൽ ചരിത്രപരമായ 2-1 പരമ്പര വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. 

ഇന്ത്യൻ ടീമിലെ സഹതാരങ്ങൾക്കും പരിശീലകർക്കും കുടുംബാംഗങ്ങൾക്കും ആരാധകർക്കും നന്ദി അറിയിച്ച രഹാനെ, "ക്യാപ് നമ്പർ 278, സൈനിങ് ഓഫ്" എന്ന വാക്കുകളോടെയാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.