ഗൂഗിൾ ചൈനയിൽനിന്ന് പിന്മാറുന്നു; 2027ഓടെ പിക്സൽ നിർമാണം ഇന്ത്യയിലേക്കും വിയറ്റ്നാമിലേക്കും

 
Technology

ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകളുടെ നിർമാണം ചൈനയിൽനിന്ന് പൂർണമായും മാറ്റാൻ ഒരുങ്ങുന്നു. 2027ഓടെ പിക്സൽ ഫോണുകളുടെ നിർമാണം ഇന്ത്യയിലും വിയറ്റ്നാമിലുമായി കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കം.

ചൈനയിലെ നിർമാണ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ തീരുമാനം. ആഗോള വിതരണ ശൃംഖല കൂടുതൽ വൈവിധ്യവത്കരിക്കാനും നിർമാണത്തിലെ അപകടസാധ്യതകൾ കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

പിക്സൽ ഫോണുകളുടെ നിർമാണത്തിൽ ഇന്ത്യയുടെ പങ്ക് ഇതോടെ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നിർമിക്കുന്ന പിക്സൽ ഫോണുകൾ ആഭ്യന്തര വിപണിക്ക് പുറമെ ആഗോള വിപണികളിലേക്കും എത്തിക്കുന്നതിനുള്ള നീക്കങ്ങളും ഗൂഗിൾ ശക്തമാക്കുകയാണ്.