ഈദുല്‍ അദ്ഹ പ്രമാണിച്ച് കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേർന്നു

 
Governor
“ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഹാർദമായ ഈദുല്‍ അദ്ഹ ആശംസകള്‍.
ത്യാഗമനോഭാവത്തെയും ആത്മസമര്‍പ്പണത്തെയും വാഴ്‌ത്തുന്ന ഈദുല്‍ അദ്ഹ സ്നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന ‍സത്കര്‍മങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ” ഗവർണർ ആശംസിച്ചു .