ജന്തർ മന്തറിലെ ‘സൻസദ് ചലോ’ പ്രതിഷേധത്തിൽ പങ്കെടുത്ത് ഹനുമാൻകൈൻഡ്; വീഡിയോ വൈറൽ

 
Entertainment

റാപ്പർ ഹനുമാൻകൈൻഡ് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സി.ജെ.പി (CJP)യുടെ ‘സൻസദ് ചലോ’ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സി ധരിച്ച് പ്രതിഷേധക്കാർക്കൊപ്പം നടന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ നടപടിയെ ഹനുമാൻകൈൻഡ് വിമർശിക്കുകയും ചെയ്തു. പ്രതിഷേധ സ്ഥലത്ത് നിന്നുള്ള വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അദ്ദേഹം, പ്രതിഷേധക്കാർക്കെതിരെ ടിയർ ഗ്യാസും ലാത്തിച്ചാർജും നടത്തിയതായി ആരോപിച്ച് പ്രതികരിച്ചു. 

ഹനുമാൻകൈൻഡിന്റെ സാന്നിധ്യവും പ്രതികരണവും പുറത്തുവന്നതോടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖരിൽ ഒരാളായി അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധ നേടുകയാണ്.