അന്യഗ്രഹജീവികളെ സ്ഥിരീകരിച്ചോ?' നാസ മേധാവിയുടെ പരാമർശം വൈറൽ; യഥാർഥത്തിൽ പറഞ്ഞത് എന്ത്?

 
Science

നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാന്റെ സമീപകാല പരാമർശത്തെ തുടർന്ന് അന്യഗ്രഹജീവികളുടെ (Aliens) സാന്നിധ്യം സ്ഥിരീകരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നു. എന്നാൽ, അന്യഗ്രഹജീവികളുടെ അസ്തിത്വത്തിന് തെളിവ് ലഭിച്ചതായി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല.

ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ, "ഞങ്ങൾക്ക് എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത ചില വസ്തുക്കളുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്" എന്നാണ് ഐസക്മാൻ പറഞ്ഞത്. എന്നാൽ അവ അന്യഗ്രഹജീവികളുടെയോ അന്യഗ്രഹ ബഹിരാകാശവാഹനങ്ങളുടെയോ തെളിവാണെന്ന് പറയാൻ കഴിയില്ലെന്നും, അവ ഇപ്പോഴും വിശദീകരിക്കപ്പെടാത്ത നിരീക്ഷണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രപഞ്ചത്തിന്റെ വിസ്തൃതി കണക്കിലെടുക്കുമ്പോൾ ഭൂമിക്കു പുറത്തും ജീവൻ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ അന്യഗ്രഹജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും നാസയുടെ കൈവശമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.