അഭിനയം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ആരാധകരോട് മാപ്പ്

വിവാഹമോചന പോരാട്ടത്തിനിടെ നിലപാട് മാറ്റി രവി മോഹൻ
 
Ravi Mohan

രവി മോഹൻ വിവാഹമോചന കേസിനിടെ അഭിനയം അവസാനിപ്പിക്കുമെന്ന തന്റെ മുൻ പ്രഖ്യാപനം പിൻവലിച്ചു. വികാരാധീനമായാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും അതിലൂടെ നിരാശരായ ആരാധകരോടും സിനിമാ മേഖലയോടും മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഒരു അവാർഡ് ചടങ്ങിൽ സംസാരിക്കവെയാണ് രവി മോഹൻ തന്റെ തീരുമാനം മാറ്റിയതായി അറിയിച്ചത്. സിനിമയാണ് തന്റെ ജീവിതത്തിന്റെ വലിയ ഭാഗമെന്നും ഇനി ഒരിക്കലും സിനിമയെ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരെ ഇനി നിരാശപ്പെടുത്തില്ലെന്നും താരം കൂട്ടിച്ചേർത്തു. 

ഭാര്യ ആർട്ടി രവി യുമായുള്ള വിവാഹമോചന നടപടികളും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടരുന്നതിനിടെയാണ് രവി മോഹന്റെ പുതിയ പ്രഖ്യാപനം. ഏതാനും ആഴ്ചകൾക്ക് മുൻപ് വിവാഹമോചനം പൂർത്തിയാകുന്നതുവരെ അഭിനയിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നതാണ്.