ഗ്ലൂക്കോസ് ഉയരുന്നത് എങ്ങനെ? ഭക്ഷണം കഴിക്കുന്ന ക്രമം നിർണായകമെന്ന് കാർഡിയോളജിസ്റ്റ്

 
Health

ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നത് സാധാരണമാണ്. എന്നാൽ ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയതോ വേഗത്തിൽ ദഹിക്കുന്നതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരാം. ആവർത്തിച്ചുള്ള വലിയ ഗ്ലൂക്കോസ് ഉയർച്ചകൾ വിശപ്പ്, ഭക്ഷണത്തോടുള്ള അമിത ആഗ്രഹം, ക്ഷീണം തുടങ്ങിയവയുമായി ബന്ധപ്പെട്ടേക്കാമെന്ന് വിദഗ്ധർ പറയുന്നു. 

ഇത് നിയന്ത്രിക്കാൻ ഭക്ഷണത്തിലെ മൂന്ന് ഘട്ട ക്രമം സഹായിക്കാമെന്നാണ് കാർഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര ചൂണ്ടിക്കാട്ടുന്നത്.

1. ആദ്യം പച്ചക്കറികൾ

ഫൈബർ കൂടുതലുള്ള പച്ചക്കറികൾ ആദ്യം കഴിക്കുക.

2. തുടർന്ന് പ്രോട്ടീനും കൊഴുപ്പും

പയർവർഗങ്ങൾ, മുട്ട, മീൻ തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകൾ ഉൾപ്പെടുത്താം.

3. അവസാനം കാർബോഹൈഡ്രേറ്റുകൾ

ചോറ്, ചപ്പാത്തി, ബ്രെഡ് തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം അവസാനം കഴിക്കുന്നതാണ് നിർദേശം. 

പച്ചക്കറികളും പ്രോട്ടീനും കാർബോഹൈഡ്രേറ്റിന് മുമ്പ് കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ ഉയർച്ച കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങളും സൂചിപ്പിക്കുന്നു. എന്നാൽ ഭക്ഷണക്രമം മാത്രം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള ചികിത്സയ്ക്ക് പകരമല്ല.