ചന്ദ്രക്കല കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കും
Mar 1, 2025, 21:33 IST

കോഴിക്കോട്: ചന്ദ്രക്കല കണ്ടുതുടങ്ങിയതിനെത്തുടർന്ന് കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും. മലപ്പുറത്തെ പൊന്നാനി, കോഴിക്കോട് കടലുണ്ടി, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ ചന്ദ്രൻ ദൃശ്യമായിരുന്നെന്ന് വിവിധ ഖാസിമാർ സ്ഥിരീകരിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നിവയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഈ വർഷം റമദാൻ ഒരേസമയം ആരംഭിച്ചു. ഉത്തരേന്ത്യയിലും നാളെ റമദാൻ ആരംഭിക്കും.