‘എന്റെ ഊർജം എവിടെ ചെലവഴിക്കണമെന്ന് എനിക്ക് വ്യക്തമാണ്

AMMAയിലേക്ക് മടങ്ങാനില്ലെന്ന് പാർവതി തിരുവോത്ത്
 
Entertainment

അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (AMMA)യിലേക്ക് തിരിച്ചുപോകാൻ താൽപര്യമില്ലെന്ന് നടി പാർവതി തിരുവോത്ത്. നിലവിൽ അത്തരമൊരു സംഘടനയുടെ ഭാഗമാകേണ്ട ആവശ്യം തനിക്ക് തോന്നുന്നില്ലെന്നും തന്റെ ഊർജം എവിടെയാണ് ചെലവഴിക്കേണ്ടതെന്ന് വ്യക്തമായി അറിയാമെന്നും പാർവതി പറഞ്ഞു. 

AMMAയുടെ പ്രസക്തിയെക്കുറിച്ചും പുതിയ ഭരണസമിതിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും പാർവതി പ്രതികരിച്ചു. സംഘടനയിൽ തിരിച്ചെത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്നാണ് അവരുടെ നിലപാട്.

മലയാള സിനിമാ മേഖലയിലെ മാറ്റങ്ങളും ഉത്തരവാദിത്തവും സംബന്ധിച്ച ചർച്ചകളിൽ താൻ തുടർന്നും നിലപാട് വ്യക്തമാക്കുമെന്നും പാർവതി സൂചിപ്പിച്ചു.