അഡ്‌ലെയ്ഡിൽ ഇന്ത്യ തകർന്നു; 10 വിക്കറ്റിന് ഓസ്‌ട്രേലിയ വിജയിച്ചു, പരമ്പര 1-1ന് സമനിലയിൽ
Dec 8, 2024, 13:06 IST
അഡലെയ്ഡ്: അത്ഭുതങ്ങളോ ചെറുത്തുനിൽപ്പുകളോ ഉണ്ടായില്ല. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തകർന്ന ഇന്ത്യ 175 റൺസിന് എല്ലാവരും പുറത്തായി. ഓസ്‌ട്രേലിയയെക്കാൾ 18 റൺസിൻ്റെ ലീഡ്. 19 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ വെറും 20 പന്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ ജയിച്ചു.
കളി തീരാൻ രണ്ടു ദിവസം ബാക്കി നിൽക്കെ ഓസ്‌ട്രേലിയയുടെ വിജയം അനായാസം. ഒരു ഘട്ടത്തിലും ഓസ്‌ട്രേലിയൻ പേസർക്കെതിരെ പിടിച്ചുനിൽക്കാൻ ഇന്ത്യക്കായില്ല. ക്യാപ്റ്റൻ കമ്മിൻസ് 57 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി; ബോളണ്ട് മൂന്നും സ്റ്റാർക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി. നിലവിലെ വിജയത്തോടെ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര 1-1ന് സമനിലയിലായി.