'ഇന്ത്യ ഇസ്രായേലിന്റെ ശക്തമായ പിന്തുണക്കാരിൽ ഒന്ന്

 ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ നെതന്യാഹുവിന്റെ പ്രതികരണം
 
World

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതാന്യാഹു , ഇന്ത്യയെ ഇസ്രായേലിന്റെ ഏറ്റവും ശക്തമായ അന്താരാഷ്ട്ര പിന്തുണക്കാരിൽ ഒന്നായി വിശേഷിപ്പിച്ചു. അമേരിക്കയാണ് ഇസ്രായേലിന്റെ ഏക ശക്തമായ സഖ്യകക്ഷിയെന്ന യു.എസ്. വൈസ് പ്രസിഡന്റ് JD വാൻസ്യു ടെ പരാമർശത്തോട് പ്രതികരിക്കവെയാണ് നെതന്യാഹു ഇന്ത്യയെ പ്രത്യേകം പരാമർശിച്ചത്. 

Fox News-ന് നൽകിയ അഭിമുഖത്തിൽ, "ഞങ്ങൾക്ക് ഇന്ത്യ പോലുള്ള മറ്റ് സുഹൃത്തുക്കളുമുണ്ട്. 140 കോടി ജനങ്ങളുള്ള രാജ്യമാണത്. അവിടെ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നു," എന്നാണ് നെതന്യാഹു പറഞ്ഞത്. ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന പൊതുപിന്തുണയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 

അതേസമയം, JD Vanceയുമായി തനിക്ക് നല്ല വ്യക്തിബന്ധമുണ്ടെങ്കിലും എല്ലാ വിഷയങ്ങളിലും അദ്ദേഹത്തോട് യോജിക്കണമെന്നില്ലെന്നും നെതന്യാഹു വ്യക്തമാക്കി. അതേസമയം, മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ്ഇ സ്രായേലിന് ലഭിച്ച ഏറ്റവും വലിയ സുഹൃത്താണെന്നും ട്രംപുമായുള്ള ബന്ധത്തിൽ ഭിന്നതകളില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ-ഇസ്രായേൽ ബന്ധം പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ വർഷങ്ങളിലായി കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ ഈ പരാമർശം ശ്രദ്ധേയമായത്.