ഇന്ത്യൻ ഹോക്കി ഇതിഹാസം ശ്രീജേഷ്, കുടുംബം കേരളത്തിൽ നിന്ന് താമസം മാറ്റുന്നു
കൊച്ചി: ഒളിമ്പ്യനും ഇന്ത്യൻ ഹോക്കി ഇതിഹാസവുമായ പിആർ ശ്രീജേഷ് കുടുംബത്തോടൊപ്പം കേരളം വിടാനൊരുങ്ങുന്നു. ശ്രീജേഷും കുടുംബവും അടുത്ത വർഷം ബെംഗളൂരുവിൽ സ്ഥിരതാമസമാക്കും. തൻ്റെ കുട്ടികളെ അവിടെയുള്ള സ്‌കൂളിൽ ചേർക്കുമെന്ന് മുൻ ഹോക്കി ക്യാപ്റ്റൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.
ഞാൻ അടുത്ത വർഷം ബംഗളൂരുവിലേക്ക് മാറുകയാണ്. എൻ്റെ കുടുംബം എൻ്റെ കൂടെയുണ്ടാകും. അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ ഞാൻ പ്രതീക്ഷിക്കുന്നു. അച്ഛനും അമ്മയും കൂടെയുണ്ടാകും. ഗെയിമിനായി ഞാൻ എല്ലാം ത്യജിച്ചു, ഇപ്പോൾ കുടുംബവുമായി ചില നല്ല സമയങ്ങൾ പങ്കിടാനുള്ള സമയമാണിത്.
ഇപ്പോഴല്ലെങ്കിൽ ഞാൻ എൻ്റെ കുടുംബത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയിൽ ഒന്നായിരിക്കും. എൻ്റെ കരിയർ മിക്കവാറും ഒരു പ്രവാസി ജീവിതം പോലെയായിരുന്നു. ഇത്രയും നാളായി കുടുംബത്തിൽ നിന്ന് അകന്നു നിൽക്കുന്നത് എന്നെ വല്ലാതെ ബാധിച്ചു. ശ്രീജേഷ് പറഞ്ഞു.