ഇൻഡ്യാന ജോൺസ് നടൻ ക്രിസ്റ്റ്യൻ ഒലിവർ വിമാനാപകടത്തിൽ മരിച്ചു

 
Death

ലോസ് ആഞ്ചലസ്: ഇൻഡ്യാന ജോൺസിലെ അഭിനയത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവർ (51) കരീബിയൻ കടലിൽ രണ്ട് പെൺമക്കൾക്കൊപ്പം വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം പറന്നുയർന്ന ഉടൻ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10ഓടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. മദിത ക്ലെപ്‌സർ (10), ആനിക് ക്ലെപ്‌സർ (12) എന്നിവരാണ് അപകടത്തിൽ മരിച്ച ഒലിവറിന്റെ പെൺമക്കൾ. പൈലറ്റ് റോർട്ട് ഷായും അപകടത്തിൽ മരിച്ചു.

സംഭവം നടന്നയുടൻ മത്സ്യത്തൊഴിലാളികളും തീരസംരക്ഷണ സേനയും സ്ഥലത്തെത്തിയെങ്കിലും ബോട്ടിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിക്കാനായില്ല. കോസ്റ്റ് ഗാർഡാണ് മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ട്.

30 വർഷമായി സിനിമയിൽ സജീവമായ ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അറുപതോളം സിനിമകളിലും ടെലിവിഷൻ ഷോകളിലും ക്രിസ്റ്റ്യൻ ഒലിവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ 'സ്പീഡ് റേസർ' എന്ന ആക്ഷൻ-കോമഡി ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

ഒലിവറും പെൺമക്കളും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം പറന്നുയരുമ്പോൾ തന്നെ പ്രശ്‌നങ്ങൾ നേരിട്ടെന്നും റേഡിയോ സംപ്രേക്ഷണം അത് ശരിയാണെന്ന് തെളിയിക്കുന്നുവെന്നും പറയപ്പെടുന്നു. പൈലറ്റ് വിമാനം തിരിച്ച് കരയിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഞെട്ടിപ്പിക്കുന്ന മൂക്ക് കരീബിയൻ കടലിലേക്ക് താഴ്ന്നതാണ് ദുരന്തത്തിൽ കലാശിച്ചത്.