ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 18 പേർക്കെതിരെ ബെംഗളൂരുവിൽ എസ്‌സി/എസ്‌ടി നിയമപ്രകാരം കേസെടുത്തു

 
Infosys

ബെംഗളൂർ:  ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ മുൻ ഐഐഎസ്‌സി ഡയറക്ടർ ബലറാം എന്നിവർക്കെതിരെയും മറ്റ് 16 പേർക്കെതിരെയും ബെംഗളൂരുവിലെ കോടതി നിർദ്ദേശത്തെത്തുടർന്ന് എസ്‌സി/എസ്‌ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസ് ഫയൽ ചെയ്തു.

71-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി എസ്‌സി/എസ്‌ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച ബെംഗളൂരുവിലെ സദാശിവ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സെന്റർ ഫോർ സസ്റ്റൈനബിൾ ടെക്‌നോളജിയിലെ ഫാക്കൽറ്റി അംഗമായ ദുർഗപ്പ, 2014-ൽ തന്നെ ഹണി ട്രാപ്പ് കേസിൽ വ്യാജമായി ഉൾപ്പെടുത്തിയെന്നും തുടർന്ന് സ്ഥാനത്തുനിന്ന് പുറത്താക്കിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഈ കാലയളവിൽ ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായതായി അദ്ദേഹം അവകാശപ്പെടുന്നു.

കേസിൽ കൂടുതൽ പ്രതികൾ

ഗോപാലകൃഷ്ണനും ബലറാമിനും പുറമേ മറ്റ് 16 പേർ കൂടി കേസിൽ പ്രതികളാണ്. ഗോവിന്ദൻ രംഗരാജൻ ശ്രീധർ വാര്യർ സന്ധ്യ വിശ്വേശ്വരൈഃ ഹരി കെ വി എസ്, ദാസപ്പ, ഹേമലത മിഷി, ചട്ടോപാദ്യായ കെ, പ്രദീപ് ഡി സാവ്കർ, മനോഹരൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

ഐഐഎസ്‌സി ബോർഡ് ഓഫ് ട്രസ്റ്റി അംഗം കൂടിയായ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതികളിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.